പൗരോഹിത്യ വിളിയുടെ ശ്രേഷ്ഠതയെ കുറിച്ച് ഓർമ്മിപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്

പൗരോഹിത്യ ജീവിതം ക്രിസ്തുവിന്റെ തെരഞ്ഞെടുപ്പാണെന്നും പുരോഹിതൻ ആകുന്ന ഓരോ മനുഷ്യനെയും ദൈവം പ്രത്യേകം തിരഞ്ഞെടുത്തതാണെന്നും ഉദ്ബോധിപ്പിച്ചു കൊണ്ട് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

ഓരോ പുരോഹിതനും നൽകപ്പെട്ടിരിക്കുന്നത് അധികാര ശുശ്രൂഷയല്ലെന്നും മറിച്ച് സേവനം ചെയ്യുക എന്നതാണ് പുരോഹിതരുടെ കടമയെന്നും പിതാവ് വീണ്ടും ഓർമ്മപ്പെടുത്തുന്നു.

https://youtu.be/eorx0b4uAP8
സുഖസൗകര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാൾക്കും ഒരു പുരോഹിതൻ ആകുവാൻ കഴിയുകയില്ലെന്നും, ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്ന പരിശുദ്ധ കുർബാനയോടും, ക്രിസ്തു സ്ഥാപിച്ച സഭയുടെ കൂട്ടായ്മ യോടും ഐക്യപ്പെട്ടു കൊണ്ട് ജീവിക്കുവനും, സേവനം ചെയ്യുവാനും ഓരോ പുരോഹിതനും വിളിക്കപ്പെട്ടിരിക്കുന്നു എന്നും പിതാവ് ഉദ്ബോധിപ്പിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group