ഫ്രാന്‍സിസ് മാർപാപ്പാ കത്തോലിക്കാ സഭയില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷമായി 2021 നെ പ്രഖ്യാപിച്ചതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്ന് പോപ്പ് എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് പാപ്പാ യൗസേപ്പിതാവിന്റെ വര്‍ഷവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ അപ്പസ്തോലിക ലേഖനമായ പാത്രീസ് കോര്‍ദെ (പിതാവിന്റെ ഹൃദയം) എല്ലാവരും വായിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ ആവശ്യപ്പെട്ടു.ദിയേ താജെസ്പോസ്റ്റ് എന്ന ജര്‍മന്‍ കത്തോലിക്കാ ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.വളരെ നന്ദിയോടും ഹൃദയം കൊണ്ടുള്ള അംഗീകാരത്തോടും കൂടിയാണ് ഞാന്‍ പരിശുദ്ധപിതാവിന്റെ അപ്പസ്തോലിക ലേഖനമായ പാത്രീസ് കോര്‍ദെ വായിച്ചത്.’ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group