ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി ബെനഡിക്റ്റ് പതിനാറാമൻ..

വത്തിക്കാൻ സിറ്റി:ഞായറാഴ്ച കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി താൻ പ്രാർത്ഥിക്കുകയാണ് ന്ന് പോപ്പ് എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ.തന്റെ പ്രാർത്ഥനകൾ എല്ലാം ഫ്രാൻസിസ് മാർപാപ്പ എത്രയും വേഗം സുഖം പ്രാപിക്കാൻ വേണ്ടിയാണെന്ന് പോപ്പ് എമെറിറ്റസ് ബെനഡിക്റ്റ് മാർപാപ്പക്കുവേണ്ടി പേഴ്‌സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗൺസ്വെയ്ൻ ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു.ഡിവർ‌ട്ടിക്യുലൈറ്റിസ് മൂലമുണ്ടാകുന്ന വൻകുടലിന്റെ പ്രശ്നം ഒഴിവാക്കുന്നതിനായി ഞായറാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ മാർപാപ്പയുടെ വൻകുടലിലെ ഒരു വശം നീക്കം ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group