തൊഴിലാളികള്‍ സംഘടിച്ചു പോരാടി നേടിയെടുക്കുന്നത് അസംഘടിത തൊഴിലാളികളുടെ അവകാശമാണെന്നും വികസനത്തിന്‍റെ സദ്ഫലങ്ങള്‍ എല്ലാവരിലേക്കും എത്തണമെന്നും ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
അഖിലലോക തൊഴിലാളിദിനമായും തൊഴിലാളിമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ദിനമായും ആചരിക്കുന്ന മേയ് ദിനത്തില്‍ കേരള ലേബർ മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്‌ബിഷപ്. മരത്താക്കരയിലെ നവീൻ ഫുഡ് പ്രോഡക്‌ട്സ് കമ്ബനിയില്‍ നടന്ന പരിപാടിയില്‍ ബിജു ചിറയത്ത് അധ്യക്ഷത വഹിച്ചു. മേയ്ദിനറാലിയും വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.
കെഎല്‍എം മുൻ ഡയറക്ടറും വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍റെ നാഷണല്‍ ഡയറക്ടറുമായ ഫാ. ജോർജ് തോമസ് നിരപ്പുകാലായില്‍ മേയ് ദിനസന്ദേശം നല്കി. തൃശൂർ അതിരൂപത ഡയറക്ടർ ഫാ. പോള്‍ മാളിയമ്മാവ്, മോളി ജോബി, ജോയ് മാളിയേക്കല്‍, ഫാ. ജോബ് വടക്കൻ, വി.എസ്. പ്രിൻസ്, നന്ദൻ കുന്നത്ത്, ഫാ. സ്റ്റീഫൻ അറയ്ക്കല്‍, കെ.എസ്. ജോഷി, ജെമിൻ അക്കര, സ്ഥാപന ഉടമകളായ തോമസ്, ജോർജ്, പി.എം. രാഹുല്‍, റോബസ് പറപ്പുള്ളി, ഷാജു തൊമ്മാന, ജെയിംസ് പള്ളത്ത്, ജോസ് ചിറയത്ത്, ഡേവിസ് തറയില്‍, ബേബി വാഴക്കാല തുടങ്ങിയവർ പ്രസംഗിച്ചു. ആന്‍റോ പോളിനെ ആദരിച്ചു.
കേരള ലേബർ മൂവ്മെന്‍റ് തൃശൂർ അതിരൂപത ഭാരവാഹികളുടെ നേതൃത്വത്തില്‍ കേന്ദ്ര ആഘോഷ കമ്മിറ്റിയും മരത്താക്കര യൂണിറ്റ് ഭാരവാഹികളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m