അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന വിശുദ്ധ മദര്‍ തെരേസ, കല്‍ക്കട്ടയില്‍ പാവപ്പെട്ടവരുടെ ഇടയില്‍ ഉള്ള സേവനത്തിന് ആരംഭം കുറിച്ച മോട്ടിജില്‍ ചേരി ഭൂമി, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിക്ക് കൈമാറി. മദര്‍ സ്ഥാപിച്ച പ്രസ്തുത സന്യാസ സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ മേരി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ചേരിയില്‍ സിസ്‌റ്റേഴ്‌സ് നടത്തുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ഭൂമി ലഭിച്ച കാര്യം പ്രാദേശിക സ്‌കൂളില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് സിസ്റ്റര്‍ മേരി ജോസഫ് വ്യക്തമാക്കിയത്.
ഭൂമിയുടെ വികസനവും നീതിയുക്തമായ വിനിയോഗവും സംബന്ധിച്ച 2001ലെ വെസ്റ്റ് ബംഗാള്‍ അക്വിസിഷന്‍ ആന്‍ഡ് റെഗുലേഷന്‍ ടെനന്‍സി നിയമത്തിന് കീഴിലായിരുന്നു ഭൂമി കൈമാറ്റം.
പാവപ്പെട്ടവര്‍ക്ക് വെള്ളമോ, ശൗചാലയമോ ഇല്ലാത്ത വളരെ ഇടുങ്ങിയ സ്ഥലമാണ് പ്രസ്തുത ചേരി എന്നും അവിടെ താമസിക്കുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്യാസ സമൂഹത്തിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയായിട്ടാണ് ഈ ഭൂമികൈമാറ്റത്തെ കാണുന്നതെന്നും സിസ്റ്റര്‍ മേരി ജോസഫ് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group