സർവ്വ നന്മകളാൽ സമ്പന്നമാണ് ഭാരതത്തിലെ കത്തോലിക്കാ സഭയെന്ന് ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലന വർഷത്തിനു തുടക്കം കുറിച്ചു സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടുത്തെ കത്തോലിക്കാ വിശ്വാസ പരിശീലന രംഗം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും വെല്ലുവിളികൾ നിറഞ്ഞ മതബോധന രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും വൈദികരെയും അഭിനന്ദിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന യോഗത്തിൽ ഫാ. വിൻസെന്റ് വാര്യത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി.
മതബോധന ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെആർഎൽസിബിസി മതബോധന കമ്മിഷൻ ഡയറക്ടർ ഫാ. മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത അസി. ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ്, ജൂഡ് സി. വർഗീസ് എന്നിവർ പ്രസംഗിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group