പാക്ക് മണ്ണിൽ ‘ബൈബിൾ മാരത്തൺ’; പങ്കെടുത്തത് 2000ലധികം പേർ

ഫൈസലാബാദ്: അഖണ്ഡ ബൈബിൾ പാരായണത്തിന് സാക്ഷ്യം വഹിച്ച് പാക് നഗരമായ ഫൈസലാബാദ്.

പാക്കിസ്ഥാനിലെ കാത്തലിക് ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച ആറു ദിന ‘ബൈബിൾ മാരത്തണാ’ണ് ഫൈസലാബാദ് നഗരത്തിന് അവിസ്മരണീയ അനുഭവമായത്. 2000ലധികം പേരാണ് ഇതിൽ പങ്കെടുത്തത്.

അസഹിഷ്ണുതയും അസമാധാനവും ശക്തിപ്പെടുമ്പോൾ, ക്രിസ്തുവിന്റെ സ്‌നേഹസന്ദേശം തങ്ങളായിരിക്കുന്ന ഇടങ്ങളിലെല്ലാം പകരുക എന്നതായിരുന്നു ഉദ്യമത്തിന്റെ ലക്ഷ്യം.

വാരിസ് പുര ഹോളി റോസറി ദൈവാലയമായിരുന്നു ബൈബിൾ കമ്മീഷൻ നേതൃത്വം നൽകുന്ന മൂന്നാമത് ‘ബൈബിൾ മാരത്തണി’ന്റെ വേദി. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ വിശ്വാസികൾ സന്നിഹതരായി എന്നതു മാത്രമല്ല, തിരുവചനം ശ്രവിക്കാനും ധ്യാനിക്കാനുമായി ദിനരാത്രി വ്യത്യസമില്ലാതെ നിരവധി പേർ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. തങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇതര മതസ്ഥരും ബൈബിൾ പാരായണത്തിന് സാക്ഷ്യം വഹിക്കാനെത്തിയെന്നും വാരിസ് പുര ഇടവക വികാരി ഫാ. പാസ്‌കൽ പാലൂസ് പറയുന്നു.

ഫൈസലാബാദ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്‌മത്ത് ഉൽപ്പത്തി പുസ്തകത്തിലെ ആദ്യ വചനങ്ങൾ വായിച്ചുകൊണ്ടാണ് ‘ബൈബിൾ മാരത്തൺ’ ഉദ്ഘാടനം ചെയ്തത്. പാക്കിസ്ഥാനിലെ ബൈബിൾ കമ്മീഷൻ ഡയറക്ടർ ഇമ്മാനുവൽ അസി, ഫാ. പാസ്‌കൽ പാലൂസ്, ഡോ. സെന്റ് ജെറോം ബൈബിൾ സ്റ്റഡി ഗ്രൂപ്പ് മേധാവി അബ്രാർ സഹോത്ര എന്നിവർക്ക് പിന്നാലെ വിശ്വാസീ സമൂഹവും തങ്ങളുടെ ഊഴം അനുസരിച്ച് ബൈബിൾ പാരായണത്തിൽ അണിചേർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group