വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ ബൈബിൾ വാക്യം വീണ്ടും ചർച്ചയാകുന്നു

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ തകർന്ന ഇരട്ടക്കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ കണ്ടെത്തിയ ബൈബിൾ വാക്യം വീണ്ടും ചർച്ചാ വിഷയമാകുന്നു.ഉരുക്കിൽ ആലേഖനം ചെയ്ത നിലയിലുള്ള ബൈബിൾ വാക്യം കണ്ടെത്തിയത് അഗ്നിശമന സേനാംഗമായിരുന്നു.

2002 മാർച്ച് 30-ന്, വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് ഇത് കണ്ടെത്തിയത്. ഇത് കണ്ടെത്തിയ ഉടൻ തന്നെ അദ്ദേഹം ഫോട്ടോഗ്രാഫറെ വിളിക്കുകയും ചിത്രങ്ങൾ എടുപ്പിക്കുകയുമായിരുന്നു. ഫോട്ടോഗ്രാഫർ ഈ ഭാഗം ന്യൂയോർക്കിലെ നാഷണൽ 9/11 മെമ്മോറിയൽ മ്യൂസിയത്തിനു നൽകി. ഈശോയുടെ ഗിരിപ്രഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങളായിരുന്നു ആ ഉരുക്കിൽ ആലേഖനം ചെയ്തിരുന്നത്. “കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിർക്കരുത്. വലതുകരണത്ത് അടിക്കുന്നവന് ഇടത്തെ കാരണം കൂടെ കാണിച്ചു കൊടുക്കുക.”ഈ വചനം കാലാതീതമായ ഒരു സന്ദേശമാണ് പകരുന്നതെന്നും അത് അത്ഭുതം പകരുകയാണ് ചെയ്യുന്നതെന്നും മെയ്റോവിറ്റ്സ് 2015-ൽ വെളിപ്പെടുത്തിയിരുന്നു.

ഇരട്ടഗോപുരങ്ങളുടെ തകർച്ചയ്ക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായ ആക്രമണത്തിന് 19 വർഷങ്ങൾക്കു ശേഷമാണ് ഈ കണ്ടെത്തൽ വീണ്ടും ചർച്ചാവിഷയമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group