വത്തിക്കാൻ സിറ്റി:സ്വാതന്ത്ര്യലബ്ധിയുടെ 200ആം വർഷം ആഘോഷിക്കുന്ന മെക്സിക്കോയ്ക്ക് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.മെക്സിക്കൻ മെത്രാൻ സമിതി അദ്ധ്യക്ഷനായ ബിഷപ്പ് റൊഗേലിയോ കബ്രേരാ ലോപസ്സിനെ അഭിസംബോധന ചെയ്തു കൊണ്ടയച്ച കത്തിലാണ് മെക്സിക്കൻ ജനതയ്ക്കും ദേശീയ നേതൃത്വത്തിനും തന്റെ സ്വാതന്ത്ര്യദിനാശംസകൾ മാർപാപ്പ അറിയിച്ചത്.രാഷ്ട്രം കെട്ടിപ്പടുത്ത മൂല്യങ്ങളുടെ വേരുകൾ ശക്തിപ്പെടുത്താൻ ഈ അവസരം ഇടയാകട്ടെ എന്ന് ആശംസിച്ച മാർപാപ്പ യേശു മെക്സിക്കോയിലെ എല്ലാ മക്കളേയും അനുഗ്രഹിക്കട്ടെ എന്നും പരിശുദ്ധ കന്യക അവരെ തന്റെ സ്വർഗ്ഗീയ വസ്ത്രത്താൽ പൊതിഞ്ഞ് സംരക്ഷിക്കട്ടെ എന്നും ആശംസിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഭ്യർത്ഥനയോടെയാണ് പാപ്പാ കത്തു ചുരുക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group