ഈശോസഭക്കാരുടെ സൈക്കിൾ സവാരി കോവിഡ് രോഗികൾക്കായി ഒരു കൈത്താങ്ങ്

അനാഥരിലേക്കും ആലംബഹീനരിലേക്കും അഭയാർത്ഥിലേക്കും ഇറങ്ങി ചെല്ലുവാൻ ഇന്ത്യോനേഷ്യയിൽ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ബേക്കറികളിൽ നിന്നും മറ്റും അധികമായി വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ ലാഭേച്ഛയില്ലാതെ ശേഖരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണചക്രം (Foodcycle), ഇന്ത്യൊനേഷ്യ എന്ന സംഘടന കഴിഞ്ഞ മേയ് 29 ന് ജക്കാർത്ത നഗരത്തിൽ കരുണ പങ്കുവയ്ക്കാനുള്ള സവാരി( ” Riding to share kindnesses”) എന്ന പേരിൽ നടത്തിയ സംരംഭത്തിൽ 27 ടീമുകൾ പങ്കെടുത്തു. 10000 ത്തോളം ആളുകൾക്ക് ഈ സംരംഭത്തിൽ നിന്ന് സഹായം ലഭിച്ചു. 3 വൈദീകരും 3 സെമിനാരിക്കാരും ഒരു ബ്രദറും ഈശോസഭ നടത്തുന്ന സ്ക്കൂളിൽ ജോലി ചെയ്യുന്ന മൂന്നു അൽമായ സഹോദരരും ചേരുന്നതായിരുന്നു ഈശോസഭാക്കാരുടെ ടീമെന്ന് ടീമംഗമായ ഫാ. അഡ്രിയാനൂസ് സുയാഡി അറിയിച്ചു. 3 സംഘങ്ങളായി തിരിച്ച് 5 മണിക്കൂറുകൾ കൊണ്ടു് 85 കിലോമീറ്റർ സഞ്ചരിച്ച് 308 പൊതികൾ ശേഖരിക്കാൻ തങ്ങൾക്കു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group