അർമേനിയൻ വംശഹത്യ അംഗീകരിക്കാൻ തയ്യാർ : ബൈഡൻ

1915 ൽ നടത്തിയ ഓട്ടോമൻ സാമ്രാജ്യം നടത്തിയ അർമേനിയൻ ക്രിസ്ത്യൻ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.അർമേനിയൻ വംശഹത്യ എന്ന് അർമേനിയൻ കൂട്ടക്കൊലയെ പരാമർശിക്കുന്നത് തുർക്കിയെ പ്രകോപിപ്പിക്കും എന്നതിനാൽ അമേരിക്ക വളരെ ശ്രദ്ധാപൂർവമാണ് ഇതേക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്നും ബൈഡൻ പിന്മാറുന്നുവെന്നാണ് സൂചനകൾ നൽകുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ താമസിക്കുന്ന നിരവധിയായ അർമേനിയൻ ക്രൈസ്തവർ ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് തുർക്കി അംഗീകരിക്കുന്നു, എന്നാൽ കൊലപാതകങ്ങൾ ആസൂത്രിതമായിരുന്നു എന്നും വംശഹത്യ നടത്തുകയും ചെയ്തു എന്ന ആരോപണo അവർ നിഷേധിക്കുന്നു.എ ഡി മൂന്നൂറുകളിൽ ക്രിസ്ത്യൻ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രമായിരുന്നു അർമേനിയ. ബൈസൈന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അർമേനിയയും. ഓട്ടോമൻ തുർക്കികൾ ബൈസൈന്ത്യൻ സാമ്രാജ്യം കീഴടക്കിയതിനെ തുടർന്ന് അർമേനിയൻ ക്രിസ്ത്യാനികൾക്ക് പ്രത്യേക നികുതി സംവിധാനം ഏർപ്പെടുത്തി. ഈ നികുതി സംവിധാനം ( ജിൻസിയ്യ – ഇസ്ലാമിക ഖാലിഫേറ്റ് ഭരണത്തിൽ മറ്റുമത വിഭാഗങ്ങളിൽനിന്നും ഈടാക്കുന്ന പ്രത്യേക നികുതി ) അർമേനിയക്കാർ എതിർത്തതിനെ തുടർന്ന് ഓട്ടോമൻസൈന്യവും , മുസ്ലിം കുർദുകളുടെ നാടോടി സൈന്യവും ചേർന്ന് അർമേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു .പതിനായിരങ്ങൾ കൊല്ലപ്പെട്ട ഈ ചരിത്ര സംഭവം ‘ഹമീദിയൻ മസാക്കർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിൽ യുവ തുർക്കികൾ പിടിമുറുക്കിയതിനെ തുടർന്ന് വീണ്ടും അർമേനിയൻ വംശജർ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു .1915 -16 കാലഘട്ടത്തിൽ സിറിയയിലെ അലെപ്പോയിലേക്കു അർമേനിയൻ വംശജരെ പലായനം ചെയ്യിപ്പിച്ചു. ഈ പലായനം ലോക മനുഷ്യ ചരിത്രത്തിലെ ദുരിത പൂർണ്ണമായ യാത്രയായി കരുതപ്പെടുന്നു .സ്ത്രീകൾ മതം മാറി തുർക്കി മുസ്ലീമുകളെ വിവാഹം കഴിച്ചാൽ സ്വാതന്ത്രം ലഭിച്ചിരുന്നു . അല്ലാത്തവരായ സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കി ചന്തകളിൽ വിൽക്കപ്പെട്ടു. പതിനായിരക്കണക്കിന് അംഗങ്ങളുള്ള യാത്ര സംഘത്തിൽ യാത്രാവസാനം നൂറോ ഇരുന്നൂറോ അംഗങ്ങൾ മാത്രമായി ചുരുങ്ങിയിരുന്നു .അതി ക്രൂരമായ ഇത്തരം ക്രിസ്ത്യൻ വംശഹത്യകൾ ലോകം അറിയാതെ മൂടിവയ്ക്കുവാൻ തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം ശ്രദ്ധിച്ചിരുന്നു. 15 ദശലക്ഷം അർമേനിയക്കാരെ കൂട്ടക്കൊല ചെയ്തതിനെ “ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ” എന്ന് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചിരുന്നു. ഇത് തുർക്കിയുടെ വൻ പ്രതിഷേധത്തിനിടയാക്കി.അദ്ദേഹത്തിന്റെ മുൻഗാമിയായ ജോണ്‍പോള്‍ രണ്ടാമൻ മാർപാപ്പയും കൂട്ടക്കൊലക്ക് ‘വംശഹത്യ ‘ എന്നാണ് വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group