കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയം ബഹ്‌റൈനിൽ…!

മുസ്ലീം രാജ്യമായ ബഹ്‌റൈനിൽ അറേബ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ദൈവാലയം യാഥാർത്ഥ്യം ആയതിന്റെ സന്തോഷത്തിലാണ് ക്രൈസ്തവ വിശ്വാസികൾ.ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിർമിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനവും കൂദാശാ കർമവും ഡിസംബർ ഒൻപത്, 10 തിയതികളിൽ നടക്കും. അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പസ്‌തോലിക് വികാരിയത്തിന്റെ ആസ്ഥാനകേന്ദ്രംകൂടിയായിരിക്കും ഇവിടം.

മിഡിൽ ഈസ്റ്റിലെ സമാധാനപരമായ സഹവർത്തിത്വത്തിലും മതസൗഹാർദത്തിലും പുതിയ അധ്യായം രചിക്കുന്ന ദൈവാലയത്തിന്റെ ഉദ്ഘാടന കർമം ബഹ്‌റൈൻ രാജാവ് നിർവഹിക്കുന്നു എന്നതും ശ്രദ്ധേയം. പാപ്പായെ പ്രതിനിധീകരിച്ച് എത്തുന്ന, ജനതകളുടെ സുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ; ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് യൂജിൻ ന്യൂജന്റ്; സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് പോൾ ഹിൻഡർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനം നടക്കുക..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group