ഓണം ആഘോഷിക്കുവാൻ നാട്ടിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ പ്രതീക്ഷിച്ച് ബസ്, വിമാന ടിക്കറ്റ്നിരക്കുകള്‍ കുത്തനേ ഉയര്‍ത്തി.
ട്രെയിന്‍ ടിക്കറ്റുകള്‍ ആഴ്ചകള്‍ക്കു മുമ്പേ തീര്‍ന്നു. ഇതു കണക്കിലെടുത്താണ് ഇതര സര്‍വീസുകളുടെ മുതലെടുപ്പ്.
ഡല്‍ഹിയില്‍ നിന്ന് കൊച്ചിക്ക് വിമാനനിരക്ക് 6000 രൂപ ആയിരുന്നത് ഓണക്കാലമായതോടെ 8500 മുതല്‍ 12500 വരെയായി ഉയര്‍ന്നു. 3000 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്ന് കൊച്ചിക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ 4200 രൂപ മുതലാണ് ടിക്കറ്റ് നല്‍കുന്നത്.
ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഉത്സവസീസണോടനുബന്ധിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനവും പല ഏജന്‍സികളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഓണത്തോടടുത്തുള്ള ദിവസങ്ങളില്‍ തുകയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് യാത്രക്കാര്‍ പറയുന്നു. ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്താന്‍ 1800 രൂപ മുതല്‍ 2000 രൂപ വരെയായിരുന്നു നേരത്തേ ഈടാക്കിയിരുന്നതെങ്കില്‍ നിലവില്‍ 2500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. അവധിക്കാലത്തെ യാത്രച്ചെലവ് താങ്ങാനാകാതെ യാത്ര മാറ്റിവച്ചിരിക്കുകയാണ് പലരും.
വിദ്യാര്‍ത്ഥികളും വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരും ഇതിലുണ്ട്. കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും നാമമാത്രമായ ഇവയുടെ ടിക്കറ്റുകള്‍ വളരെ നേരത്തേ ബുക്ക് ചെയ്തുപോയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group