ബോർഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്.
ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസ്റ്റഡ് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ഈ മാസം 30-ആണ് അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി. നേരിട്ടുള്ള നിയമനമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം. സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്) ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റർ, എഞ്ചിൻ ഡ്രൈവർ, വർക്ക്ഷോപ്പ് മെക്കാനിക്, ഇലക്‌ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്‌ട്രോണിക്സ്, വർക്കഷോപ്പ് മെഷിനിസ്റ്റ് കാർപെന്റർ, പ്ലമ്ബർ) കോണ്‍സ്റ്റബിള്‍ (ക്രൂ) എന്നീ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ക്ക് https://rectt.bsf.gov.in/ സന്ദർശിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group