ന്യൂഡൽഹി : ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കികൊണ്ട് ഇന്ത്യ-യുഎസ് ചർച്ച നടന്നു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഊർജ, പ്രതിരോധ മേഖലകളിലെ സഹകരണം സംബന്ധിച്ച് വിശദമായ ചർച്ച നടന്നു.
വീസ പ്രശ്നം, റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവയും ചർച്ചയിൽ ഇടംപിടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നടപടികളാണ് ചർച്ച ചെയ്തതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണു യുഎസ് പ്രസിഡന്റ് ഡൽഹിയിലെത്തിയത്.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, എൻഎസ്എ ജാക്ക് സള്ളിവൻ എന്നിവരും സന്നിഹിതരായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group