ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ വ്യാഴാഴ്ച ഫ്രഞ്ച് പാർലമെന്റിന് മുന്നിൽ വരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ ഒരു നിലപാട് എടുത്തിട്ടില്ല .ഇപ്പോൾ കൊണ്ടു വന്ന കരട് നിയമം പാസാകുകയാണെങ്കിൽ, ഫ്രാൻസ് യൂറോപ്യൻ യൂണിയനുകളിൽ ദയാവധത്തെ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമായിമാറും . നെതർലാൻഡ്സ്, ബെൽജിയം, ലക്സംബർഗ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലെ മറ്റു നാല് രാജ്യങ്ങൾ .ഫ്രഞ്ച് പാർലമെന്ററിലെ തന്നെ ഒരു ചെറു ഗ്രൂപ്പായ ലിബർട്ടസ് എറ്റ് ടെറിട്ടോയേഴ്സിന്റെ നേതാവായ ഒലിവിയർ ഫലോർണി ആണ് ബിൽ കൊണ്ടുവന്നത്,ദയാവധം നിയമം മൂലം അനുവദിക്കാതെ ഇരിക്കുന്നത് ഒരു ദേശീയകാപട്യമാണെന്ന് ഫലോർണി വാദിക്കുന്നു; കാരണം ഫ്രഞ്ച് നിവാസികൾ പലപ്പോഴും ആത്മഹത്യയ്ക്കുള്ള സഹായത്തിനായി ബെൽജിയത്തിലേക്കോ സ്വിറ്റ്സർലൻഡിലേക്കോ പോകാറുണ്ട്. അതേസമയം ഫ്രഞ്ച് ഡോക്ടർമാർ രഹസ്യമായി പ്രതിവർഷം 2,000 മുതൽ 4,000 വരെ ദയാവധം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ദയാവധത്തിന് എതിരെ വാദിക്കുന്ന എം പിമാർ 3,000 ഭേദഗതികൾ സമർപ്പിച്ചിട്ടുണ്ട് , ഇത് വ്യാഴാഴ്ചത്തെ നടപടികളെ മന്ദഗതിയിലാക്കും.
2,300 ഭേദഗതികൾ പ്രതിപക്ഷ പാർട്ടിയായ സെന്റർ-റൈറ്റ് ലെസ് റിപ്പബ്ലിക്കൻസിൽ (എൽആർ) നിന്നുള്ള പ്രതിനിധികൾ കൊണ്ടു വന്നു .ഫ്രാൻസിലെ കത്തോലിക്കാസഭയും ദയാവധത്തെ ശക്തമായി എതിർക്കുന്നു.ഒരു വ്യക്തി കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ പരിഹാരം അവരെ കൊല്ലുകയല്ല, മറിച്ച് അവരുടെ വേദന ലഘൂകരിക്കുകയും അവരോടൊപ്പം ചേരുകയും ചെയ്യുകയാണ് വേണ്ടതെന്ന് പാരീസ് അതിരൂപത ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് ഫ്രാൻസ് ഇന്റർ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group