കരിമണല്‍ ഖനനമടക്കം നിയമ ഭേദഗതി ചെയ്യുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍

കരിമണല്‍ ഖനനമടക്കം സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലാണ് ഇന്ന് മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ അവതരിപ്പിക്കുക. സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയവയുടെയും അപൂര്‍വധാതുക്കളുടെയും ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

ലോകസഭയില്‍ ബില്ലിനെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഖനനാനുമതി സ്വകാര്യമേഖലയ്ക്കു നല്‍കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ബില്‍ ഇതേരൂപത്തില്‍ രാജ്യസഭയിലും പാസായാല്‍ അപൂര്‍വധാതുക്കളുടെ ഖനനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും ഇല്ലാതാകും. പകരം കേന്ദ്രസര്‍ക്കാരിന് മാത്രമാകും നിയന്ത്രണാധികാരം. തീരദേശ കരിമണല്‍ ഖനനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അടക്കം ഇതുവഴി ഇല്ലാതാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group