ഓസ്ട്രേലിയ: ജീവിക്കാനുള്ള ഓരോ ഗര്‍ഭസ്ഥ ശിശുവിന്റെയും അവകാശത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഗര്‍ഭച്ഛിദ്രത്തിൽ ജീവനോടെ പുറത്തുവരുന്ന കുഞ്ഞങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ ഓസ്ട്രേലിയൻ പാര്‍ലമെന്റിൽ ചർച്ചയ്ക്ക്.
നിരവധി എം.പിമാരാണ് ബില്ലിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുള്ളത്.
ക്വീന്‍സ് ലാന്‍ഡില്‍നിന്നുള്ള നാഷണല്‍സ് എം.പി ജോര്‍ജ് ക്രിസ്റ്റെന്‍സനാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
ജീവനോടെ ജനിക്കുന്ന ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മികച്ച പരിചരണവും വൈദ്യസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ കൂടുതല്‍ എം.പിമാര്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബില്ലിനു പിന്തുണ തേടി വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ഒപ്പുശേഖരണവും വിന്‍സ് കോന്നല്ലി ആരംഭിച്ചിട്ടുണ്ട്.
നിരവധി കുഞ്ഞുങ്ങളാണ് ഗര്‍ഭച്ഛിദ്രത്തിനിടെ ജീവനോടെ പുറത്തുവരുന്നത്. ആ കുഞ്ഞുങ്ങളെ മരിക്കാന്‍ അനുവദിക്കുന്ന രീതിയാണ് നിലവില്‍ ഓസ്ട്രേലിയയിലുള്ളത്.പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍
ജീവനോടെ പുറത്തുവന്ന ശേഷം ചികിത്സ കിട്ടാതെ 27 കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്.
2005 നും 2015 നും ഇടയില്‍ ക്വീന്‍സ്ലാന്‍ഡില്‍ 204 സംഭവങ്ങളും വിക്ടോറിയയില്‍ 2016-ല്‍ മാത്രം 33 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 310 അബോര്‍ഷനുകള്‍ നടത്തിയപ്പോഴാണ് 33 ഗര്‍ഭസ്ഥ ശിശുക്കള്‍ ജീവനോടെ പുറത്തുവന്നത്.ഈ സാഹചര്യത്തിൽ ജീവനോടെ പുറത്തുവരുന്ന കുഞ്ഞങ്ങളെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും മികച്ച പരിചരണം ഉറപ്പാക്കി അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും കരട് ബില്ലില്‍ ആവശ്യപ്പെടുന്നു. ക്രൈസ്തവ സംഘടനകളും പ്രോ-ലൈഫ് മൂവ്‌മെന്റുകളും അടക്കം നിരവധി പേര്‍ ഓസ്‌ട്രേലിയയില്‍ നേരത്തെ മുതല്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group