തീരദേശ പരിപാലനത്തിനായി ജൈവവേലി നാടിന് സമർപ്പിച്ചു

ആലപ്പുഴ: പ്രകൃതിദത്തമായ രീതിയിൽ കേരളത്തിലെ തീരദേശ പരിപാലനം നടപ്പിലാക്കുന്നതിനുള്ള മാതൃകകൾ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ സി ബി സിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്മെന്റ് കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന കേരളാ സോഷ്യൽ സർവ്വീസ് ഫോറം, ആലപ്പുഴയുടെ തീരദേശ മേഖലയിൽ ഷെൽററർ ബെൽറ്റ് സ്ഥാപിച്ചു.ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ സഹകരണത്തോടെ ഒറ്റമശ്ശേരിയിൽ തീർത്ത തീരദേശ സംരക്ഷണ ജൈവ വേലിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ലൗദാത്തോ സീ ചാക്രിക ലേഖനത്തിലെ പ്രകൃതി സംരക്ഷണ സന്ദേശത്തിന് ഊന്നൽ നൽകി 50 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള ജൈവ സംരക്ഷണ കവചം കേരള സോഷ്യൽ സർവ്വീസ് ഫോറം നടപ്പിലാക്കിവരുന്ന നേർച്ചർ പദ്ധതിയുടെ ഭാഗമായാണ് നിർമ്മിച്ചിട്ടുള്ളത്. ഇത്തരം പ്രകൃതിദത്ത കണ്ടൽക്കാടുകൾ സ്ഥാപിക്കുന്നതിലൂടെ തീരദേശ പരിപാലനത്തിന് മാത്രമല്ല അത്രയും പാറയും കല്ലും ഒഴിവാക്കിയതിലൂടെ പശ്ചിമഘട്ട സംരക്ഷണത്തിനും ഉതകുമെന്നും ഈ മാതൃക കേരളം ഏറ്റെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ഏറ്റവും ബാധിക്കപ്പെട്ട ജനതയായി കേരളത്തിലെ തീരദേശ മലയോര ജനതകൾ മാറിയെന്ന് ബിഷപ്പ് അനുസ്മരിച്ചു.

ആയിരത്തിലധികം വരുന്ന വൃക്ഷത്തൈകൾ നട്ട് വളർത്തിയ തീരദേശ സംരക്ഷണ ഭിത്തിയുടെ തുടർ പരിപാലനം തീരദേശ ജനത ഏറ്റെടുക്കണമെന്ന് കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അഭ്യർത്ഥിച്ചു. എ.ഡി.എസ്. ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ സ്വാഗതവും അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. സ്റ്റീഫൻ ജെ പുന്നക്കൽ, എസ്.വി.സി. മദർ ജനറൽ സിസ്റ്റർ ട്രീസ ചാൾസ് എന്നിവർ ആശംസകളും അർപ്പിച്ചു. കെ എസ് എസ് എഫ് ടീം ലീഡർ സിസ്റ്റർ ജെസ്സീന സെബാസ്റ്റ്യൻ, പ്രോജക്ട് ഓഫീസർ ജിറ്റു തോമസ്, ഇൻഫന്റ് ജീസസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മാർഗ്രെറ്റ്, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്ജെയിംസ് ചിങ്കുത്തറ എന്നിവർ നേതൃത്വം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group