ബിപോർജോയ് രാജസ്ഥാനിലേക്ക്

ഗുജറാത്തിന്റെ തീരമേഖലകളിൽ നാശം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റ് തെക്കു പടിഞ്ഞാറൻ രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഇന്നലെ വൈകിട്ട് കച്ചിലെ ജഖാവു തുറമുഖത്തിന് സമീപം മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. ഇതോടെ സൗരാഷ്ട്ര- കച്ച് മേഖലയിൽ മഴയും കാറ്റും ശക്തമായി. മൊബൈൽ ടവറുകളുടെ പ്രവർത്തനവും ഏറെക്കുറെ നിശ്ചലമാണ്. കച്ച്, ദ്വാരക,പോർബന്ധർ, ജുനാഗഡ് എന്നിവിടങ്ങളിൽ കടൽക്ഷോഭത്തെ തുടർന്ന് നിരവധി വീടുകളാണ് തകർന്നത്. എട്ട് ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. ഇവർക്ക് ക്യാംപുകളിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. 1,700ഓളം ഗ്രാമങ്ങളെ കെടുതികൾ ബാധിച്ചു. തീരത്തെ റെയിൽ, വ്യോമ ഗതാഗതം രണ്ടു ദിവസത്തേക്കുകൂടി റദ്ദാക്കി. എൻഡിആർഎഫ് സംഘവും സേനാവിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഗിർ വനത്തിലെ സിംഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group