പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്കായി കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയുo മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ നിന്നും പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്ക് യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തിയും ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമുള്ള സമഗ്ര പദ്ധതിയെന്ന വിധം കൂട്ടിക്കൽ സിനഡൽ സ്ട്രക്‌ച്ചർ ഉണ്ടാവേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
കൂട്ടിക്കൽ മിഷന്റെ ഭാഗമായി പാലാ രൂപത കൂട്ടിക്കലിൽ ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്ന എട്ടു ഹോം പാലാ വീടുകളുടെ ശിലകളുടെ ആശീർവ്വാദകർമ്മം കൂട്ടിക്കലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
പതിനൊന്നു വീടുകളുടെ പുന:നിർമ്മാണത്തിനുള്ള ധനസഹായവും ബിഷപ്പ് വിതരണം ചെയ്തു. ജുഡീഷ്യൽ സർവ്വീസ് പരീക്ഷയിൽ മൂന്നാം റാങ്കു കരസ്ഥമാക്കിയ കൂട്ടിക്കൽ ഇടവകാംഗം അൽഫോൻസാ ട്രീസാ തോമസിനെ മെമന്റോ നൽകി ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group