എരിത്രിയൻ ഭരണകൂടം കാരണം കൂടാതെ അറസ്റ്റ് ചെയ്ത കത്തോലിക്കാ മെത്രാനെയും രണ്ട് വൈദികരെയും ഉടൻ വിട്ടയ്ക്കണമെന്ന ആവശ്യം ശക്തമാക്കി ക്രൈസ്തവ സംഘടനകൾ.
ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് സംഘടന ഉൾപ്പെടെ നിരവധി കത്തോലിക്കാ സംഘടനകൾ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.
രൂപത വൈദികനായ ഫാ. അബ്രാഹത്തെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് ബിഷപ് ഹാഗോസിനെ അറസ്റ്റ് ചെയ്തത്. അതിനും മുൻമ്പ് ഫാ. സ്റ്റെഫാനോസിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓർലാൻഡോ ഓർത്തഡോക്സ് ദേവാലയത്തിലെ ഫാ. കിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു.
യൂറോപ്യൻ സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയ ബിഷപ്പിനെ എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. അബിദ് അബെറ്റോ ജയിലിലേക്കാണ് മെത്രാനെ കൊണ്ടു പോയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. മനുഷ്യത്വരഹിതമായ സമീപനത്തിന്റെയും ജയിൽവാസികളുടെ ബാഹുല്യത്തിന്റെയും പേരിൽ കുപ്രസിദ്ധി നേടിയ ജയിലാണ് ഇത്.
അറസ്റ്റ് സംബന്ധിച്ച് തീരെ ചെറിയ വിശദീകരണം പോലും ഭരണകൂടം ഇതുവരെയും നല്കിയിട്ടില്ല. ആയിരത്തോളം ക്രൈസ്തവർ എരിത്രിയായിലെ വിവിധ ജയിലുകളിൽ അടയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഓപ്പൻ ഡോർസ് യുഎസ്എയുടെ നിഗമനം.വ്യക്തമായ കാരണങ്ങളില്ലാതെയാണ് ഈ അറസ്റ്റുകളെല്ലാം നടന്നിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group