ജനങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കുവാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട് മെത്രാൻ…

അബുജ : നൈജീരിയൻ ജനതയെ പട്ടിണിയിൽ നിന്ന് രക്ഷിക്കുവാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ട് അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ.
രാജ്യത്ത് വർദ്ധിച്ചുവരുന്ന തീവ്രവാദവും ആക്രമണങ്ങളും,ക്ഷാമവും
കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ രക്ഷിക്കുവാൻ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.
ഗോത്രവര്‍ഗ്ഗക്കാരുടേയും, കൊള്ളക്കാരുടേയും ആക്രമണങ്ങള്‍ കാരണം കൃഷിക്കാര്‍ക്ക് കൃഷിയിടങ്ങളില്‍ പോകുവാന്‍ കഴിയാത്തതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന നൈജീരിയന്‍ ജനതയുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് മെത്രാപ്പോലീത്തയുടെ ആവശ്യം. കടുത്ത ആക്രമണങ്ങളില്‍ നിന്നും നിസ്സഹായരായ ജനങ്ങളെ സംരക്ഷിക്കണമെന്നും മെത്രാപ്പോലീത്ത രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group