ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി എന്ന വിവാദ നാടകത്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍. ക്രൈസ്തവ സന്യസ്തരുടെ സത്പേരിനെ ഇല്ലാതാക്കി അവരെ മനപൂര്‍വ്വം ആക്ഷേപിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വകമായ ശ്രമങ്ങളെ പ്രബുദ്ധ കേരളം പൂര്‍ണ്ണമായും നിരാകരിക്കണമെന്നുo വിവാദ നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ ചില സംഘടനകള്‍ മുന്നോട്ടു വരുന്നത് അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.
വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, അഗതീ പരിപാലനം തുടങ്ങിയ മണ്ഡലങ്ങളില്‍ കേരളത്തിലെ കത്തോലിക്ക സ്യാസിനി സമൂഹങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന മഹത്തായ സേവനങ്ങള്‍ അദ്വിതീയമാണെും അവ സമാദരിക്കപ്പെടേണ്ടതാണെന്നും ബിഷപ്പ് വ്യക്തമാക്കി.
വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും തെരഞ്ഞെടുപ്പിലുമാണ് സന്യാസം എന്ന ജീവിതാന്തസ്സ് ഓരോ വ്യക്തിയും തെരഞ്ഞെടുക്കുന്നത്.
ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും ആദരിക്കാനും സമൂഹത്തിന് കഴിയണം. വിവാദകരമായ നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ ചില സംഘടനകള്‍ പൊങ്ങി വരുന്നത് അംഗീകരിക്കാനാവില്ല. സാമൂഹീക സമാധാന അന്തരിക്ഷം അലോസരപ്പെടുത്താനും അതുവഴി നേട്ടങ്ങള്‍ കൈവരിക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങളില്‍, ഉപകരണങ്ങള്‍ ആവാതരിക്കാനുള്ള ജാഗ്രത എല്ലാവരും പുലര്‍ത്തേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group