കോട്ടപ്പുറം രൂപതയുടെ ബിഷപ്പ് ജോസഫ് കാരിക്കശേരിയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണവും 11ന്

12 വർഷകാലം കോട്ടപ്പുറം രൂപതയെ നയിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ബിഷപ്പ് ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണവും 11ന് നടക്കും. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാ ർമികത്വം വഹിക്കും. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖസന്ദേശം നൽകും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും.

കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ, കെസിബിസി ജനറൽ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ മുഖ്യസഹകാർമികരാകും. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക് സ് വടക്കുംതല അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡൻ എംപി ഉപഹാര സമർപ്പണം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group