മാര്‍ ജോസഫ് പെരുന്തോട്ടം ജെ.ബി.കോശി കമ്മീഷനെ സന്ദര്‍ശിച്ചു..

ക്രൈസ്തവ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നതിനായി ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ജെ.ബി.കോശി കമ്മീഷനെ സന്ദർശിച്ചു.ജെ.ബി.കോശി കമ്മീഷന്റെ കുട്ടനാടിന് വേണ്ടിയുള്ള സിറ്റിംഗ് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍വെച്ച് നടക്കുന്ന അവസരത്തിലാണ് കമ്മീഷനെ ബിഷപ്പ് സന്ദർശിച്ചത്.

ജെ.ബി.കോശിക്കൊപ്പം കമ്മീഷൻ അംഗങ്ങളായ ജേക്കബ് പുന്നൂസ് ഐപിഎസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, സെക്രട്ടറി റിട്ട. ജഡ്ജ് സി. വി. ഫ്രാന്‍സിസ് എന്നിവര്‍ ഹാജരായിരുന്നു. കുട്ടനാടിനു വേണ്ടിയുള്ള ചങ്ങനാശേരി അതിരൂപതയുടെ സംരംഭമായ ക്രിസ് (KRISS) സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച നിവേദനങ്ങള്‍ സമര്‍പ്പിച്ചു.വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, ബസലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളം, വൈദിക അത്മായ പ്രതിനിധികള്‍ എന്നിവര്‍ മെത്രാപ്പോലിത്തായോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group