ദുരന്തത്തിൽലായ തീരദേശ ജനതയ്ക്ക് വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് ആലപ്പുഴ രൂപത മെത്രാൻ.

കൊറോണാ പകർച്ചവ്യാധിയും കടൽക്ഷോഭം രൂക്ഷമായ ബാധിച്ചിരിക്കുന്ന തീരദേശ ജനങ്ങൾക്ക് വേണ്ടി ആലപ്പുഴ രൂപതാ മെത്രാൻ
ഡോ.ജയിംസ് ആനാപറമ്പിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള തീരദേശ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും
കോവിഡ് രോഗവ്യാപനം ആശങ്ക ഉളവാക്കുന്ന രീതിയിൽ വർധിക്കുന്നത് ഗൗരവമായി എടുക്കണമെന്നും,
മഴക്കാല രോഗങ്ങളുടെ വ്യാപനം കണക്കിലെടുത്ത് തീരദേശത്തെ പബ്ലിക് ഹെൽത്ത് സെന്ററുകൾ ആശുപത്രികളാക്കി മാറ്റണമെന്നും, കടൽക്ഷോഭത്തിന്റെ നാളുകളിലേക്ക് തീരദേശം എത്തിയിരിക്കുന്നതിനാൽ തീരദേശ ജനതയെ സംരക്ഷിക്കാൻ ദുരന്തനിവാരണ സമിതികൾ സജ്ജമാക്കുക, കടൽക്ഷോഭം രൂക്ഷമായിരിക്കുന്ന പുന്നപ്ര,ഓമനപ്പുഴ, കാട്ടൂർ,ചേന്നവേലി, ഒറ്റമശ്ശേരി, പള്ളിത്തോട്, ചെല്ലാനം, തുടങ്ങിയ പ്രദേശങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ചെല്ലാനത്തിന്റെ സമഗ്ര സുരക്ഷയ്ക്കായി ചെല്ലാനം ജനകീയ രേഖ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group