ഈശോ എന്ന സിനിമയ്ക്കെതിരെ തൃശൂർ അതിരൂപത ബിഷപ്പ്…

തൃശ്ശൂർ : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്ക്കെതിരെ സീറോ മലബാർ സഭ തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത്.ഈ വിഷയത്തിൽ ആദ്യമായാണ് കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് പ്രതികരിക്കുന്നത്. ഈയടുത്തകാലത്തായി കമ്പോള ലക്ഷ്യത്തോടെയും , അധികാരം മോഹത്തോടെയും വർഗീയ ചിന്തകളോടെയും ക്രിസ്ത്യൻ മത ചിഹ്നങ്ങളെയും നന്മയുടെ പ്രതീകങ്ങളെയും മോശമായി ചിത്രീകരിക്കുക എന്നുള്ളത് , വർധിച്ചു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.ശത്രുവിനെ പോലും സ്നേഹിക്കാൻ പറഞ്ഞ യേശുവിന്റെ അനുയായികളായ ക്രൈസ്തവരെ ആക്രമിച്ചു കഴിഞ്ഞാൽ തിരിച്ചടിക്കില്ല എന്നുള്ള ചിന്തയോടെയാണ് ക്രൈസ്തവർക്കെതിരെ ഇത്തരം ആക്രമണം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ഈശോ എന്ന് പേര് വികലമായി ചിത്രീകരിക്കുന്നതും, മോശമായി അവതരിപ്പിക്കുന്നതും ഈശോയിൽ വിശ്വസിക്കുന്നവർക്ക് വേദനാജനകമാണ്. ഇങ്ങനെയുള്ളവ എന്തുകൊണ്ട് ചെയ്യുന്നു എന്ന് ചോദിക്കാനും അതിനെ അപലപിക്കാനും ധാർമിക ബോധമുള്ള പൊതുസമൂഹം മുന്നോട്ടുവരണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group