ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ക്രൈസ്തവരുടെ ദുരിതപൂർണമായ ജീവിതാവസ്ഥകൾ പങ്കുവെച്ച് കാമറൂണിലെ യെഗോവുവ രൂപതാധ്യക്ഷന്‍ ബെർത്തലീമി ഹൂർഗോ.ചാഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഉത്തര മേഖലയിൽ ദാരിദ്ര്യാവസ്ഥ വർദ്ധിക്കാൻ കാരണം തീവ്രവാദികളാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് പറയുന്നു. ഇവിടെ ബൊക്കോഹറാം തീവ്രവാദികൾ ഒരു കാലിഫൈറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സഹായം ഇല്ലായിരുന്നുവെങ്കിൽ വൈദികരുടെ പ്രവർത്തനവും, സെമിനാരി വിദ്യാർത്ഥികളുടെ പഠനവും ബുദ്ധിമുട്ടിൽ ആകുമായിരുന്നുവെന്ന് യെഗോവുവ രൂപതയുടെ മെത്രാൻ ചൂണ്ടിക്കാട്ടി.
സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കാനുളള സാമ്പത്തികശേഷി വിശ്വാസികൾക്കില്ല. വൈദികർക്ക് ഇടവകകൾ സന്ദർശിക്കാനോ, വസ്ത്രം വാങ്ങാനോ വേണ്ടിയുള്ള പണം പോലും കണ്ടെത്താൻ സാധിക്കാറില്ല. കത്തോലിക്ക സംഘടനയിലൂടെ സഹായം നൽകുന്ന എല്ലാ ആളുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. 2009ലാണ് ബൊക്കോ ഹറം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ മാത്രമല്ല സാധാരണക്കാരായ ജനങ്ങളെയും, പ്രത്യേകിച്ച് ക്രൈസ്തവരെയും തീവ്രവാദികൾ ലക്ഷ്യംവക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group