രാജസ്ഥാനിലെ ഉദയ്പുർ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന ഡോ. ജോസഫ് പതാലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
തന്റെ നിസ്വാർഥവും ത്യാഗനിർഭരവുമായ പ്രവർത്തനം കൊണ്ട് ജനമനസുകളിൽ സ്ഥാനംപിടിച്ച തികഞ്ഞ മിഷനറിയും ഇടയനുമായിരുന്നു ബിഷപ്പ് ജോസഫ് പതാലിലെന്ന് ആലഞ്ചേരി പറഞ്ഞു.
സമൂഹത്തിന്റെ താഴേക്കിടയിൽ ഉള്ളവരുമായി താദാത്മ്യം പ്രാപിച്ച അദ്ദേഹം എല്ലാവരുടെയും ഉന്നമനം ലക്ഷ്യം വച്ചാണു പ്രവർത്തിച്ചത്.
ഉദയപ്പൂരിൽ സഭയ്ക്ക് ശക്തമായ അസ്തിവാരം ഇടുന്നതോടൊപ്പം സമൂഹത്തിൽ പരസ്പരധാരണയും സൗഹാർദവും വളർത്താനും യത്നിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ലെന്നും കർദിനാൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group