ബിഷപ്പ് റാഫി മഞ്ഞളിയെ ആഗ്രാ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർപാപ്പ നിയമിച്ചു

വടക്കെ ഇന്ത്യയിൽ അലഹബാദ് രൂപതയുടെ മെത്രാനായി  സേവനംചെയ്യുകയായിരുന്ന ബിഷപ്പ് റാഫി മഞ്ഞളിയെ ഫ്രാൻസിസ് പാപ്പാ, ആഗ്രാ അതിരൂപതയുടെ അജപാലകനായി നിയമിച്ച വിജ്ഞാപനം നവംബർ 12-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി.  62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി 7 വർഷക്കാലം വാരനാസി രൂപതയുടെ മെത്രാനായും സേവനംചെയ്തിട്ടുണ്ട് (2007-2013). കേരളത്തിൽ തൃശൂർ സീറോമലബാർ അതിരൂപതാംഗമാണ് നിയുക്തമെത്രാപ്പോലീത്ത റാഫി മഞ്ഞളി. ആഗ്രായുടെ മെത്രാപ്പോലീത്തയായി സേവനംചെയ്ത ആർച്ചുബിഷപ്പ് ആൽബർട്ട് ഡിസൂസ കനോനിക പ്രായപരിധി 75-വയസ്സെത്തിയപ്പോൾ  വത്തിക്കാനു സമർപ്പിച്ച സ്ഥാനത്യാഗം പാപ്പാ ഫ്രാൻസിസ് അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്. കർണാടകയിലെ മാംഗളൂർ സ്വദേശിയായ ആർച്ചുബിഷപ്പ് ആൽബർട്ട് 13 വർഷക്കാലം ആഗ്രായിൽ സ്തുത്യർഹമായ സേവനംചെയ്തുകൊണ്ടാണ് വിരമിക്കുന്നത്.

1958 ഫെബ്രുവരി 7 ന്  തൃശൂർ ജില്ലയിലെ വെണ്ടൂരിലാണ്  ബിഷപ്പ് മഞ്ജലി ജനിച്ചത്. ജന്മനാട്ടിലെ സ്കൂളിൾ പഠനത്തിനുശേഷം 1973 ൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അലഹബാദിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ നിന്ന്  തത്ത്വശാസ്ത്രവും  ദൈവശാസ്ത്രവും പഠിച്ചു. പിന്നീട്  ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ശേഷം ഇറ്റലിയിലെ റോമിലെ ഏഞ്ചലികം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1983 മെയ് 11-ന് അദ്ദേഹം പൗരോഹത്യം സ്വീകരിച്ചു. 2007 ഫെബ്രുവരി 24-ന് ബെനഡിക്ട് ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാരണാസി ബിഷപ്പായി നിയമിച്ചു. ഫ്രാൻസിസ് മാർപാപ്പ 2013 ഒക്ടോബർ 17-ന് അദ്ദേഹത്തെ  അലഹബാദിലെ ബിഷപ്പായി നിയമിച്ചു. തൽസ്ഥാനത്തെ തന്റെ സുത്യർഗ്ഗമായ സേവനം തുടരുന്നതിനിടെയാണ് ബിഷപ്പ് റാഫി മഞ്ഞളിയെ പുതിയ ഉത്തരവാതാദിത്വങ്ങൾ ഫ്രാൻസിസ് പാപ്പാ ഏൽപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group