മംഗോളിയായിൽ സേവനം ചെയ്യുന്ന ബിഷപ് ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ ഇനി മംഗോളിയയിൽ സേവനം ചെയ്യുന്ന ബിഷപ് ജിയോർജിയോ മാരെൻഗോ.

ഫ്രാൻസിസ് മാർപാപ്പാ പുതിയതായി പ്രഖ്യാപിച്ച കർദിനാളാൻമാരിൽ ഒരാളാണ് ജിയോർജിയോ. മംഗോളിയായിൽ കഴിഞ്ഞ 20 വർഷമായി മിഷനറി പ്രവർത്തനങ്ങൾ നടത്തുകയാണ് നിയുക്ത കർദിനാൾ.ഇറ്റലി സ്വദേശിയായ ബിഷപ് ജോർജിയോയ്ക്ക് വെറും 47 വയസ് മാത്രമാണ് പ്രായം.കൺസോലറ്റ മിഷനറി വൈദികനാണ് ഇദ്ദേഹം.

ഓഗസ്റ്റ് 27 ന് നടക്കുന്ന കോൺസിസ്റ്ററിയിൽ വച്ച് രക്തസാക്ഷിത്വത്തിന്റെ ചുവന്ന തൊപ്പി ധരിക്കുമ്പോൾ മറ്റൊരു സംഭവം കൂടി ശ്രദ്ധേയമാവുകയാണ്. പിൽക്കാലത്ത് ജോൺപോൾ രണ്ടാമൻ പാപ്പയായി മാറിയ കരോൾ വൊയ്റ്റീവയെ പോൾ ആറാമൻ പാപ്പാ കർദിനാൾ പദവി നല്കി കർദിനാൾ സംഘത്തിലേക്ക് ചേർത്തപ്പോൾ അന്ന് വൊയ്റ്റീവയ്ക്കും 47 വയസായിരുന്നു പ്രായം.

55 വയസ് പ്രായമുള്ള ബാൻഗുയി ബിഷപ് ആണ് നിലവിൽ കർദിനാൾ തിരുസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group