മ്യാൻമറിലെ കത്തോലിക്കാ സഭയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച ബിഷപ്പ് സ്റ്റീഫൻ ടിഫെ അന്തരിച്ചു

Bishop Stephen Tife, who worked for the growth of the Catholic Church in Myanmar, has Passed away.

നയ്പിടാവ്/ മ്യാൻമർ : മ്യാൻമറിലെ ‘കയാ’ സംസ്ഥാനത്തെ ലോയിക്ക രൂപതയുടെ ബിഷപ്പായിരുന്ന ബിഷപ്പ് സ്റ്റീഫൻ ടിഫെ 65-ആം വയസ്സിൽ അന്തരിച്ചു. മ്യാൻമറിലെ കത്തോലിക്കാസഭയുടെ ശക്തികേന്ദ്രമായ കയാ സംസ്ഥാനത്തെ മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ബിഷപ്പിന്റെ നിര്യാണത്തിൽ വിശ്വാസികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. പ്രമേഹ രോഗിയായ ബിഷപ്പ് ടിഫെ ഗുരുതരാവസ്ഥയിലായിരുന്നു. ഡിസംബർ 5 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നുമുതൽ അദ്ദേഹം കോമയിലായിരുന്നു. ബിഷപ്പ് സ്റ്റീഫൻ ടിഫെയുടെ ശവസംസ്‌കാരം ഡിസംബർ 18 ന് ലോയിക്കയിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലിൽ ആരോഗ്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊറോണ വൈറസ് നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പരിമിതമായി ആളുകളെ പങ്ക്കെടുപ്പിച്ചുകൊണ്ട് നടക്കും.

“ഈ ദുഷ്‌കരമായ സമയത്ത് സമാധാനത്തിനും ആശ്വാസത്തിനും വേണ്ടി വിലപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അന്തരിച്ച ബിഷപ്പിന്റെ മുഴുവൻ കുടുംബാംഗങ്ങളോടും ഞങ്ങൾ അന്ത്യാഞ്ജലികളും പ്രാർഥനകളും അറിയിക്കുന്നു.” കിഴക്കൻ മ്യാൻമറിലെ എച്ച്പാനിലെ ബിഷപ്പ് ജസ്റ്റിൻ സാ മിൻ തീഡ് പറഞ്ഞു. “ലോയിക്കാവ് രൂപതയിലെ ദൈവജനത്തിന് ഒരു നല്ല ഇടയൻ എന്നീ നിലകളിൽ അദ്ദേഹത്തിന്റെ നേതൃത്വം, ആത്മീയ മാർഗ്ഗനിർദ്ദേശം, പിതൃ പരിചരണം എന്നിവ വിലമതിക്കാത്തതാണ്. അതിനാൽ അവിടുത്തെ ജനത ബിഷപ്പ് സ്റ്റീഫൻ ടിഫെയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണം ലോയ്കാവ് രൂപതയ്ക്കും മ്യാൻമറിലെ കത്തോലിക്കാ സഭയ്ക്കും വലിയ തീരാനഷ്ടമാണ്.” ബിഷപ്പ് മിൻ തിഡെ കൂട്ടിക്കിച്ചേർത്തു.

കയാ സംസ്ഥാനം മ്യാന്മറിൽ കത്തോലിക്കാ സഭയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്. കൂടാതെ കയാ, കയാൻ, കയാവ് തുടങ്ങിയ വംശീയ വിഭാഗങ്ങൾ, നിറയെ മലനിരകളും പർവ്വതങ്ങളും നിറഞ്ഞ കായ സംസ്ഥാനത്ത വസിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group