നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നിശിത വിമർശകനായ കത്തോലിക്കാ ബിഷപ് റൊണാൾഡോ അൽവാരസിന് 26 വർഷം തടവുശിക്ഷ.
മറ്റഗൽപാ രൂപതയുടെ അധ്യക്ഷനായ ബിഷപ്പിനെതിരേ രാജ്യദ്രോഹം, ദേശീയസുരക്ഷയെ അപകടത്തിലാക്കൽ മുതലായ കുറ്റങ്ങളാണ് തെളിഞ്ഞതെന്നു കോടതി പറഞ്ഞു. രാജ്യം വിട്ടാൽ ശിക്ഷ ഒഴിവാക്കാമെന്നു കോടതി വാഗ്ദാനം ചെയ്തെങ്കിലും ബിഷപ് നിരസിച്ചു.
ഒർട്ടേഗയ്ക്കെതിരേ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിട്ടാണ് ബിഷപ്പിനെ ശിക്ഷിച്ചത്. ബിഷപ്പിനൊപ്പം പ്രവർത്തിച്ചിരുന്ന നാലു വൈദികരും രണ്ടു സെമിനാരി വിദ്യാർത്ഥികളും കത്തോലിക്കാ ടിവി ചാനലിന്റെ കാമറാമാനും തിങ്കളാഴ്ച പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group