കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സഹായ അഭ്യർത്ഥനയുമായി അദിലബാദ് രൂപത.

കോവിഡ് രണ്ടാംതരം രൂക്ഷമായി ബാധിച്ച അദിലബാദ് രൂപതയിലെ ജനങ്ങൾക്കുവേണ്ടി സഹായ അഭ്യർത്ഥന നടത്തി രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണങ്ങാടൻ.ബിഷപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കോവിഡ് ബാധയെത്തുടർന്ന് ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് വേണ്ടി സുമനസ്സുകളുടെ സഹായം ബിഷപ്പ് അഭ്യർത്ഥിച്ചത്.രൂപതയിൽ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചുവെന്നും രൂപതയിലെ ഒരു വൈദികനും രണ്ട് സന്യസ്തരും പതിനഞ്ചോളം ഇടവക ജനങ്ങളും കോവിഡ് ബാധിതരായി മരിച്ചു എന്നും ബിഷപ്പ് പറഞ്ഞു, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രൂപതയിലെ കുടുംബങ്ങളെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ചുവെന്നും കുടുംബങ്ങൾക്ക് ആവശ്യമായ സഹായത്തിന് സുമനസ്സുകളുടെ സഹായം തേടിയിരിക്കുകയാണ്ന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭക്ഷണ കിറ്റിന് 540 രൂപയും, കോവിഡ് മരുന്ന് കിറ്റിന് 750 രൂപയുമാണ് ഏകദേശം ചെലവ് വരുന്നത്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ട് കാരുണ്യ നിധി എന്ന ഒരു ബാങ്ക് അക്കൗണ്ടും ബിഷപ്പ് ആരംഭിച്ചിട്ടുണ്ട്,

കോവിഡ് ആരംഭിച്ചതുമുതൽ നിർധന കുടുംബങ്ങൾക്ക് വേണ്ടി രൂപതാധ്യക്ഷന്റെയും സന്നദ്ധപ്രവർത്തകരുടെയും മേൽനോട്ടത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് രൂപതയിൽ ഉടനീളം നടത്തുന്നത് . ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ..
A/c Number : 0867053000000720
A/c Holder : Karunyanidhi
IFSC : SIBL0000867
Bank : South Indian Bank
Branch : Mancherial Telangana
Contact number : 9182105629


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group