വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനധനമറിയിച്ച് ലോസ് എഞ്ചൽസ് ആർച്ച് ബിഷപ്പ് ജോസ് ഗോമസ്. പൊതു നന്മയ്ക്കായി പ്രവർത്തിക്കാൻ നിയുക്ത പ്രസിഡന്റിന് സാധ്യമാകട്ടെയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവാൻ സാധിക്കട്ടെയെന്നും ബിഷപ്പ് ജോസ് ഗോമസ് ആശംശിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ 46-മത്തെ പ്രസിഡന്റാണ് ജോ ബൈഡൻ. നവംബർ 7-ന് മാധ്യമങ്ങളോടുള്ള പ്രതികരണത്തിലാണ് ബൈഡനെ ബിഷപ്പ് അഭിനന്ദിച്ചത്. കത്തോലിക്കരും അമേരിക്കക്കാരുമെന്ന നിലയിൽ എല്ലാവർക്കും മുൻഗണനകളും ഒപ്പം കടമകളും ഉണ്ടെന്ന് സഭാതലവൻ ഓർമ്മിപ്പിച്ചു. യേശു ക്രിസ്തുവിനെ അനുഗമിക്കാനും നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിക്കാനും ഭൂമിയിൽ അവന്റെ രാജ്യം പണിയുവാനും നമ്മൾ ഇവിടെയുണ്ടാവണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
പെൻസിൽവാനിയയിലും നെവാഡിയയിലും മികച്ച ലീഡ് നേടാൻ ജോ ബൈഡന് സാധിച്ചു എന്നത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റാണ് ജോ ബൈഡൻ എന്ന പ്രത്യേകതയുണ്ടെങ്കിലും നയപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ജോ ബൈഡനുമായി ബിഷപ്പുമാർക്കുണ്ട്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും ബിഷപ്പ് ഗോമസ് പ്രത്യേകം അഭിനന്ദിച്ചു. മുൻ പ്രസിഡന്റും ജോ ബൈഡന്റെ എതിരാളിയുമായ ഡൊണാൾഡ് ട്രംപ് ഇതുവരെ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിച്ചിട്ടില്ല. മതസ്വാതന്ത്ര സംരക്ഷണം നടപ്പിലാക്കിയതിലും ഭ്രൂണഹത്യയെ നിയന്ത്രിക്കുന്നതിലും ട്രംപ് നടത്തിയ ഫലപ്രദമായ ഇടപെടലുകളെ ബിഷപ്പുമ്മാർ മുൻപ് പ്രശംശിച്ചിരുന്നു. കത്തോലിക്കാ വിശ്വാസിയും പ്രോ ലൈഫ് അനുകൂലിയുമായ ജസ്റ്റിസ് ആമി കോണി ബാരറ്റിന് ലഭിച്ച പിന്തുണയും കത്തോലിക്കാ സമൂഹത്തിന് ആശ്വാസകരമായിരുന്നു. എന്നാൽ ജോ ബൈഡന്റെ നിലപാടുകൾ എത്രത്തോളം കത്തോലിക്കാ വിശ്വാസത്തിന്റെ ആശയങ്ങളുമായി യോഗിക്കുന്നതാണെന്ന് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group