യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് ഏഷ്യയിൽ നിന്നുള്ള ബിഷപ്പുമാർ

ഉക്രൈനെതിരായി ആരംഭിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ബിഷപ്പ്സ് കോൺഫറൻസസ് ഓഫ് ഏഷ്യ.

കർദ്ദിനാൾ ചാൾസ് മൗങ് ബോയാണ് ഫെഡറേഷൻ ഓഫ് ബിഷപ്പ്സ് കോൺഫറൻസസ് ഓഫ് ഏഷ്യയെ പ്രതിനിധീകരിച്ച് വ്ളാഡിമിർ പുടിനോട് യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെട്ടത്.

ആണവ വംശഹത്യയുടെ ഭീതിതമായ സാഹചര്യം നിലവിലുണ്ടെന്നും, അതിനാൽ ഉക്രൈനിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കർദ്ദിനാൾ കത്തിലൂടെ ആവശ്യപ്പെട്ടു.

ഏഷ്യൻ ഭൂഖണ്ഡത്തിലെ 16 ബിഷപ്പുമാരെ പ്രതിനിധീകരിച്ചാണ് കർദ്ദിനാൾ ചാൾസ് മൗങ് ബോ കത്തയച്ചത്.“ഉക്രൈനിനെതിരായ വൻ ആക്രമണങ്ങളും അണ്വായുധത്തിന്റെ ഉപയോഗത്താൽ, വംശഹത്യയുടെ ഭീഷണിയും ലോകത്തെ സ്വയം നശീകരണത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണെന്നും,ഉക്രൈനിലെ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം അവസാനിക്കണമെന്നും ” – കർദ്ദിനാൾ പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുകയും അനേകം പേരെ ദരിദ്രരാക്കുകയും ചെയ്ത ഒരു മഹാമാരിയുടെ പ്രതിസന്ധി കാരണം ലോകം ഇതിനകം തന്നെ ഒരുപാട് കഷ്ടത  അനുഭവിച്ചിട്ടു ണ്ടെന്നും കർദ്ദിനാൾ അനുസ്മരിച്ചു. അതിനാൽ യുദ്ധം എത്രയും വേഗം നിർത്തണ മെന്നും അത് ഒരു ശാശ്വതപരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group