യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി മധ്യസ്ഥത വഹിക്കണമെന്ന് മോസ്കോയിലെ പാത്രിയാർക്കീസായ കിറിലിനോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയന്റെ എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ കമ്മീഷൻ (സിഒഎംഇസിഇ ).
റഷ്യൻ ഓർത്തോഡോക്സ് സഭയുടെ അധികാരികൾക്ക് സിഒഎംഇസിഇ യുടെ അധ്യക്ഷൻ കർദിനാൾ ജീൻ ക്ലോഡ് ഹോളറിച്ച് അയച്ച കത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മാന്യമായ സംവാദം,അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഉക്രൈൻ സംഘർഷത്തിന് നയതന്ത്ര പരിഹാരം തേടാൻ റഷ്യൻ അധികാരികളോട് സംസാരിക്കണമെന്ന് റഷ്യൻ പാത്രിയാർക്കീസിനോട് സിഒഎംഇസിഇ അധ്യക്ഷൻ ആവശ്യപ്പെട്ടു.
ഈ സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരം കൊണ്ടുവരാൻ കഴിയുന്നത് റഷ്യൻ മതനേതാക്കൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group