നിക്കരാഗ്വയിലെ പീഡിപ്പിക്കപ്പെട്ട സഭക്കായി വിഭൂതി തിരുനാൾ ദിനത്തിൽ പ്രാർത്ഥിക്കാൻ ക്യൂബയിലെ ബിഷപ്പുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് നിക്കരാഗ്വക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന ക്യൂബൻ ബിഷപ്പുമാർ അനുസ്മരിച്ചത്.
ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച, ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനത്തിൽ, വൈദികരുൾപ്പെടെ 222 രാഷ്ട്രീയ തടവുകാരെ പുറത്താക്കിയതിൽ പരിശുദ്ധ പിതാവ് ഉത്കണ്ഠയും വേദനയും പ്രകടിപ്പിച്ചിരുന്നു.തുടർന്നാണ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന നിക്കരാഗ്വയിലെ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ക്യൂബൻ ബിഷപ്പുമാർ ആഹ്വാനം ചെയ്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group