സമാധാന ശ്രമങ്ങൾക്കായി ഇസ്രയേൽ പാലസ്ഥീൻ ചർച്ചകൾക്ക് ആഹ്വാനം നൽകി ക്രൈസ്തവ നേതൃത്വം

വർഷങ്ങളായി നീണ്ടു നിൽക്കുന്ന ഇസ്രായേൽ പാലസ്ഥീൻ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കിൽ ഇസ്രയേൽ പാലസ്ഥീൻ അധികാരികൾ നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യവുമായി ക്രൈസ്തവ നേതൃത്വം മുന്നോട്ട് വന്നു . ഇംഗ്ലണ്ടിലെയും വെയിൽസിലേയും കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിൽ സ്ഥാപിച്ച ഹോളിലാന്റ് കോർഡിനേഷൻ ഗ്രൂപ്പ്, US ൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള മെത്രാന്മാരുടെ പ്രതിനിധി സംഘവുമാണ് ഈ ആവശ്യം ഉന്നയിച്ചത്. 2015 മെയ്യ് മാസത്തിൽ വത്തിക്കാൻ പാലസ്ഥീനിലെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാത തിരഞ്ഞെടുക്കുകയാണ് എങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് പാലസ്ഥീൻ ഭരണകൂടത്തിന് വാഗ്‌ദാനം നൽകിയിരുന്നു .ഈ സാഹചര്യത്തിൽ ഇവിടുത്തെ ക്രിസ്തീയ സമൂഹം ചെറുതാണെങ്കിലും സാമൂഹ്യ ഐക്യത്തിന് വേണ്ടി പ്രധാന സംഭാവനകൾ നൽകാൻകഴിയുമെന്ന് ക്രൈസ്തവനേതൃത്വം പറഞ്ഞു. കോവിഡ് 19 വാക്സിനുകൾ പാലസ്ഥീനികൾക്ക് ലഭ്യമാക്കുവാൻ വേണ്ട നടപടിയെടുക്കുവാൻ ഇസ്രയേൽ നേതാക്കളോട് അവർ ആവശ്യപ്പെട്ടു .കഴിഞ്ഞവർഷം തീർത്ഥാടകരുടെ അഭാവം രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിപ്പിച്ചതായി പ്രതിനിധി സംഘം അഭിപ്രായപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group