വിഭാഗിക രാഷ്ട്രീയത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി KCBC

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ മതപരമായ രീതിയിൽ ധ്രുവീകരിക്കാൻ നടത്തുന്ന ചില രാഷ്ട്രീയ പ്രചാരണത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള കത്തോലിക്കാ മെത്രാന്മാർ.
കഴിഞ്ഞ ദിവസം 1500 വർഷം പഴക്കമുള്ള ഹാ ഗിയ സോഫിയ കത്തീഡ്രൽ മുസ്ലിം ദേവാലയമാക്കിയതിനെ ഒരു രാഷ്ട്രീയ നേതാവ് ന്യായീകരിച്ചതിനു പിന്നാലെയാണ് ജനങ്ങൾക്ക് മുന്നറിയിപ്പുനൽകിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത ക്രിസ്ത്യൻ മുസ്ലിം ഭിന്നത സൃഷ്ടിക്കാനുള്ള സംഘടിത നീക്കം നടക്കുന്നതിനായി കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (KCBC ) ചെയർമാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. ഫെബ്രുവരി 5 ന് പുറത്തിറക്കിയ KCBC യുടെ പ്രസ്താവനയിൽ സാമുദായിക തലത്തിൽ വോട്ടർമാരെ ധ്രുവീകരിക്കുന്ന ഏത് പ്രവർത്തിയും ഒഴിവാക്കണമെന്ന് KCBC രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത ക്രിസ്ത്യൻ മുസ്ലിം ഭിന്നതകൾ സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയിലടക്കം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ബിഷപ്പ് ജോസഫ് കുറ്റപ്പെടുത്തി . സഭ ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്നിട്ടില്ല പകരം എപ്പോളും മതേതരത്വത്തെയും ജനാധിപത്യമൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പാർട്ടികളോടൊപ്പവും നിലകൊള്ളുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള വികസന അജണ്ടകളെ പിന്തുണയ്ക്കുമെന്നും ടെലിച്ചെറി രൂപതയുടെ സഹായ മെത്രാൻ കൂടിയായ ബിഷപ്പ് പാംപ്ലാനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group