കോവിഡ് : ഫിലിപ്പീൻസിൽ “കറുത്ത നസ്രായന്റെ’ തിരുനാൾ ഈ വർഷവും റദ്ദാക്കി…

കോവിഡ് കേസുകളും ഒമിക്രോൺ കേസുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ
‘കറുത്ത നസ്രായന്റെ തിരുനാളാഘോഷം ഈ വർഷവും റദ്ദാക്കി ഫിലിപ്പീൻസ് സർക്കാർ.

ഫിലിപ്പീൻസിലെ മനിലയിൽ ദശലക്ഷക്കണക്കിന് കത്തോലിക്കർ ഒന്നിച്ചുകൂടുന്ന തിരുനാളായിരുന്നു ഇത്.

നൂറ്റാണ്ടുകളായി, ‘കറുത്ത നസ്രായന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വളരെ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. കുരിശ് ചുമക്കുന്ന കറുത്ത നിറമുള്ള യേശുവിന്റെ വലിയ രൂപമാണ് ‘കറുത്ത നസ്രായന്റെ രൂപം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് ഫിലിപ്പീൻസിലെ കത്തോലിക്കരുടെ അഭിനിവേശത്തെയും പോരാട്ടത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു
‘ക്വിയാപ്പോ ചർച്ച്’ എന്നറിയപ്പെടുന്ന മനിലയിലെ മൈനർ ബസിലിക്കയിൽ രണ്ടു തവണ ഉണ്ടായ തീപിടുത്തത്തെ അതിജീവിച്ച അത്ഭുതകരമായ രൂപമാണിത്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റ് വെള്ളപ്പൊക്കം, ബോംബാക്രമണങ്ങൾ എന്നിവയെയും ഈ രൂപം അതിജീവിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷവും ഈ തിരുനാൾ ആഘോഷവും പ്രദക്ഷിണവും റദ്ദാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group