മതനിന്ദാ ആരോപണo: പാക്ക്‌-ക്രൈസ്തവന് വധശിക്ഷ.

പാക്കിസ്ഥാനിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസി സഫർ ഭട്ടിക്ക് വധശിക്ഷ.

2012 ജൂലൈ 22 മുതൽ, 57 -കാരനായ സഫർ ഭാട്ടി റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. മതനിന്ദാ കുറ്റത്തിന് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടക്കുന്ന പാക്കിസ്ഥാൻ തടവുകാരനാണ് ഇദ്ദേഹം.

വധശിക്ഷക്കു വിധിക്കപ്പെട്ട സംഭവം ഫിൻലൻഡും യൂറോപ്യൻ യൂണിയനും അപലപിച്ചു. മതനിന്ദാ ആരോപണത്തെ തുടർന്ന് പത്തു വർഷങ്ങളായി അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. ഈ ശിക്ഷ യഥാർത്ഥത്തിൽ ന്യായീകരിക്കപ്പെടുന്നുണ്ടോ’ എന്ന് ഫിൻലൻഡ് പാർലമെന്റിന്റെ വിദേശകാര്യ സമിതി അദ്ധ്യക്ഷ മൈക്ക നിക്കോ, കത്തിലൂടെ ചോദിച്ചു . എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും അവർ പറഞ്ഞു.

ദരിദ്രർക്കുള്ള സഹായത്തിനായി ‘ജീസസ് വേൾഡ് മിഷൻ’ എന്ന പേരിൽ ഒരു ചെറിയ പ്രാദേശിക എൻ.ജി.ഒ സ്ഥാപിച്ച ഭട്ടി, തന്റെ പേരിൽ ഇല്ലാത്ത ഒരു സെൽ ഫോണിൽ നിന്ന് മതനിന്ദാ സന്ദേശങ്ങൾ അയച്ചുവെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2017 -ൽ പാക്കിസ്ഥാൻ പീനൽ കോഡിന്റെ ആർട്ടിക്കിൾ 295-സി പ്രകാരം ജീവപര്യന്തം തടവിന് സഫർ ശിക്ഷിക്കപ്പെട്ടു. ജയിലിൽ കടുത്ത അക്രമങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. സഫറിന്റെ ശിക്ഷ പുനഃപരിശോധിക്കുന്നതിനായി ഡിസംബർ 16 -ന് നടന്ന ഹിയറിംഗിൽ അഭിഭാഷകനായ നസീബ് അഞ്ജും ആരോപണങ്ങളോട് നിരവധി എതിർപ്പുകൾ ഉന്നയിച്ചെങ്കിലും റാവൽപിണ്ടിയിലെ ജഡ്ജി സഫറിന് വധശിക്ഷ വിധിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group