ഹെയ്തിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ബിഷപ്പ് പിയറി-ആന്ദ്രേ ഡുമസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്. ഹെയ്തിയൻ ബിഷപ്പ് കോൺഫറൻസ് വൈസ് പ്രസിഡൻറും അൻസെ-ഇ-വ്യൂ/ മിറാഗൊനെ രൂപതയിലെ ബിഷപ്പുമായ പിയറി-ആന്ദ്രേ ഡുമസിനു ഞായറാഴ്ച ആണ് സ്ഫോടത്തിൽ പരിക്കേറ്റത്.
രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്- ഓ-പ്രിൻസ് സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ഭവനത്തിൽ സ്ഫോടനം നടക്കുകയായിരുന്നു. ബിഷപ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹെയ്തിയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ സ്ഫോടനത്തെക്കുറിച്ചോ ബിഷപ്പിൻ്റെ അവസ്ഥയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group