യൂക്കറിസ്റ്റിക് റിവൈവൽ പ്രോജക്ടിന്റെ മധ്യസ്ഥനായി കാർലോ അക്യൂട്ടിസിനെ തിരഞ്ഞെടുത്തു.

വാഷിംഗ്ടൺ ഡിസി :വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെ അമേരിക്കയിലെ യൂക്കറിസ്റ്റിക് റിവൈവൽ പ്രോജക്ടിന്റെ മധ്യസ്ഥനായി യുഎസ് മെത്രാൻ സമിതി തിരഞ്ഞെടുത്തു.

മൂന്നുവർഷം നീളുന്ന യൂക്കറിസ്റ്റിക് റിവൈവൽ പ്രോജക്ടിന്റെ ആദ്യ വർഷത്തെ മധ്യസ്ഥനായിട്ടണ് വാഴ്ത്തപ്പെട്ട കാർലോയെ തിരഞ്ഞെടുത്തത്.

ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ നാം ഈശോയായിത്തീരും എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു കാർലോ,ഇറ്റലിക്കാരനായ കാർലോ തന്റെ പതിനഞ്ചാം വയസിൽ 2006ൽലാണ് ലുക്കീമിയ രോഗബാധിതനായി മരണമടഞ്ഞത്. 2020 ഒക്ടോബർ 10 നാണ് കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ദിവ്യകാരുണ്യ അത്ഭുതങ്ങൾക്കുവേണ്ടി ഒരു വെബ്സൈറ്റും അദ്ദേഹം നിർമിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group