വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ മധ്യസ്ഥതയാൽ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അംഗീകരിച്ചതായി റിപ്പോർട്ട്.
വിശുദ്ധരുടെ പ്രഖ്യാപനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ, വാഴ്ത്തപ്പെട്ട അക്യൂട്ട്സിന്റെയും മറ്റ് ഏഴുപേരുടെയും വിശുദ്ധ പദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പാപ്പ ഒപ്പുവച്ചതായാണ് വിവരം.
വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള തീയതി നിശ്ചയിക്കാനുള്ള കൺവെൻഷൻ വരും ദിവസങ്ങളിൽ വിളിച്ചുക്കൂട്ടും.
ആധുനിക ലോകത്തെ സാങ്കേതിക വളർച്ചയെ അടുത്തറിഞ്ഞിരുന്ന കാർലോ വെബ്സൈറ്റുകൾ രൂപകല്പന ചെയ്യാനും, വീഡീയോ ഗെയിമുകൾ കളിക്കാനും വീഡിയോ നിർമ്മിക്കാനും ചെറുപ്പം മുതലേ താല്പര്യം പുലർത്തിയിരുന്നു. ഈ താല്പര്യത്തോടൊപ്പം തന്നെ യേശുവിനോട് ഐക്യപ്പെട്ട് ജീവിക്കുവാനും അതീവ ശ്രദ്ധപുലർത്തിയതാണ് അക്യൂട്ടിസിനെ വ്യത്യസ്തനാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group