ഭാരതത്തിലെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി മെയ് മൂന്നിന് വത്തിക്കാനിൽവച്ച് ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കൺസിസ്റ്ററി കൂടുവാന്‍ തീരുമാനം. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും.കര്‍ദ്ദിനാളുമാരുടെ ഈ പ്രത്യേക സമ്മേളനത്തിലാണ് ദേവദാസൻ പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന രാജാവിന്റെ സേവകനായിരുന്നു ഹൈന്ദവ മത വിശ്വാസിയായ ദേവസഹായം പിള്ള.
രാജസേവകൻ ആയിരിക്കെ തന്നെ ഹൈന്ദവവിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ദേവസഹായം പിള്ളയ്ക്ക് നിരവധി പീഡനങ്ങളാണ് രാജാവിൽനിന്നും സമുദായത്തിൽനിന്നും ഏൽക്കേണ്ടിവന്നത്. തുടർന്ന് 1752 ൽ രാജാവിന്റെ ഉത്തരവു പ്രകാരം കാറ്റാടി മലയിലെ പാറയിൽ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു.യേശുവിനു വേണ്ടി ധീര രക്തസാക്ഷിയായ ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ഉയർത്തമെന്ന ആവശ്യവുമായി 2004-ൽ ഭാരത മെത്രാൻ സമിതിയുടെ തമിഴ്നാട് ശാഖ വത്തിക്കാനോട് ശുപാർശ ചെയ്തു.
2012 ബെനഡിക് പതിനാറാമൻ മാർപാപ്പ ദൈവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ അംഗീകാരം നൽകി.
2012 ഡിസംബർ 2 ന് കത്തോലിക്കാസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയിരുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group