രണ്ടാം ലോകമഹായുദ്ധ സമയത്ത് ജൂതന്മാരെ സഹായിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട പോളിഷ് കുടുംബം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
പോളണ്ടിലെ ലാൻഡ് കൗണ്ടിലെ പട്ടണമായ മാർക്കോവയിൽ താമസിച്ചിരുന്ന ജാസിഫിന്റെ കുടുംബത്തെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താൻ പോകുന്നത്.
ജാസിഫിനും ഭാര്യ വിക്ടോറിയ ഉൽമ്മയും 7 മക്കളും ഉൾപ്പെടുന്ന ക്രൈസ്തവ കുടുംബം നാസി ഭരണകാലത്ത് ജൂതന്മാരെ സഹായിച്ചതിന് 1944 മാർച്ചിൽ നാസി സൈന്യം കൊലപെടുത്തുകയായിരുന്നു.
1942ലാണ് എട്ട് ജൂതന്മാരുടെ ജീവൻ രക്ഷിക്കാനായി ജാസിഫിന്റെ കുടുംബം മുന്നോട്ടു വന്നത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഈ കുടുംബം എടുത്ത തീരുമാനം ദൈവസന്നിധിയിൽ വിലയുള്ളത് ആണെന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന നടപടികളുടെ മേൽനോട്ടം വഹിക്കുന്ന വത്തിക്കാൻ സംഘം വെളിപ്പെടുത്തി.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് മാതാപിതാക്കളോടൊപ്പം മക്കളും ഉയർത്തപ്പെടുന്നു എന്നുള്ള പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്.
ഒന്നര വയസ്സു മുതൽ 8 വയസ്സ് വരെയുള്ള കുട്ടികളായിരുന്നു മരിയ, ആന്റണി ഫ്രാൻസിസെസ്സ്ക്, വഡിസ്വാ, ബാർബറ, സ്റ്റാനിസ്വവ എന്നിവർ ഏഴാമത്തെ കുട്ടി വിക്ടോറിയ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ആണ് കൊലചെയ്യപ്പെട്ടത്. പരിമിതമായ അവസ്ഥകൾകിടയിലും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ത്തിൽ മുന്നിട്ടുനിന്ന ഈ കുടുംബം ക്രൈസ്തവ കുടുംബങ്ങൾക്ക് ഉത്തമമാതൃകയാണ് നൽകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group