സാത്താൻ ആരാധകർ കൊലപ്പെടുത്തിയ കന്യാസ്ത്രീ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

ഇറ്റലിയിൽ സാത്താൻ ആരാധനയുടെ ഭാഗമായി കൊലചെയ്യപ്പെട്ട കന്യാസ്ത്രീ വാഴ്ത്തപ്പെട്ട പദവിയിലേക്ക്.ഇതിനായുള്ള തിരുക്കർമ്മങ്ങൾ ജൂൺ ആറാം തീയതി വൈകിട്ട് 4.00ന് ഇറ്റലിയിലെ ചിയാവന്നയിലെ വിശാലമായ മൈതാനത്ത് ക്രമീകരിക്കുന്ന ബലിവേദിയിൽ നടക്കും നാമകരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമരാരോ അർപ്പിക്കുന്ന തിരുക്കർമമധ്യേയാണ്, സിസ്റ്റർ മരിയ ലൗറ മൈനൈറ്റി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്നത്.സിസ്റ്ററുടെ രക്തസാക്ഷിത്വത്തിന്റെ 21-ാം അനുസ്മരണാദിനമായ ജൂൺ ആറ്ന് തന്നെയാണ് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്നത്.2000 ജൂൺ ആറിനാണ് സിസ്റ്റർ മരിയ ലൗറയെ സാത്താൻ സേവകരായ മിലേന ഡി ജിയാംബാറ്റിസ്റ്റ, അംബ്ര ഗിയാനാസോ, വെറോണിക്ക പിയടോബൈല്ലി എന്നി മൂന്ന് പെൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് നടന്ന പൊലീസ് അന്വേഷത്തിൽ സാത്താൻ ആരാധനയുടെ ഭാഗമാണ് കൊലപാതകമെന്ന് കണ്ടെത്തുകയും. ഇടവക വൈദികനെ കൊലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിച്ചാണ് സിസ്റ്ററിനെ വധിച്ചതെന്നും സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.2019 മേയിൽ ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട സിസ്റ്ററുടെ രക്തസാക്ഷിത്വം 2020 ജൂണിൽ മാർപാപ്പ അംഗീകരിച്ചിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group