വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി ഉടൻ വിശുദ്ധനാകും : മാർപാപ്പ

വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി ഉടൻ വിശുദ്ധനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാനിൽവച്ച് റോമൻ ചാരിറ്റി അസോസിയേഷനായ, സർക്കോളോ സാൻ പിയട്രോ (സെന്റ് പീറ്ററിന്റെ സർക്കിൾ) യിൽ നിന്നുള്ള 350-ഓളം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

1925-ൽ 24-ാം വയസിൽ പോളിയോ ബാധിച്ച് മരിക്കുന്നതിനുമുമ്പ്, പാവപ്പെട്ടവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച, പീഡ്മോണ്ട് മേഖലയിലെ ഒരു ഇറ്റാലിയൻ യുവാവായിരുന്നു പിയർ ജോർജിയോ ഫ്രാസാത്തി. “ഒരു സമ്പന്ന കുടുംബത്തിലെ ആളായിരുന്നു പിയർ ജോർജിയോ. സമൂഹത്തിൽ ഉയർന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് ആൽഫ്രെഡോ ഫ്രാസാറ്റി ഒരു രാഷ്ട്രീയക്കാരനും ഇറ്റാലിയൻ ദിനപത്രമായ ‘ലാ സ്റ്റാമ്പ’യുടെ ഡയറക്ടറുമായിരുന്നു. എന്നാൽ, പിയർ ജോർജിയോ ആ സമ്പന്നതയിൽ വളരാൻ ഇഷ്ടപ്പെട്ടില്ല. സമ്പന്നമായ ജീവിതത്തിൽ അവൻ സ്വയം മതിമറന്നില്ല. കാരണം, അവനിൽ പരിശുദ്ധാത്മാവിന്റെ കൃപയുണ്ടായിരുന്നു. യേശുവിനോടും അവന്റെ സഹോദരീസഹോദരന്മാരോടും സ്നേഹമുണ്ടായിരുന്നു” – പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m